Pages

Tuesday, September 29, 2015


ഹിന്ദി വാരം സമാപിച്ചു.












ശബരി പി.ടി.ബി.സ്മാരകഹയർസെക്കൻഡറിസ്കൂളിൽകഴിഞ്ഞഒരാഴ്ചയായിനടത്തിവന്നിരുന്നഹിന്ദിവാരം സമാപിച്ചു. രാവിലെനടത്തിയ ഹിന്ദിഅസംബ്ലിയിൽ പ്രധാനാധ്യാപകൻകെ. ആർ. വേണുഗോപാൽസംസാരിച്ചു.
സമാപന സമ്മേളനംസാവിത്രി ടീച്ചർ ഉദ്ഘാടനം ചെയ്തു. ടി. സുഭദ്രടീച്ചർ, കെ. അജിത്, പി.
ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഹിന്ദി കലാപരിപാടികളും സമ്മാനവിതരണവുംഉണ്ടായി. ഹിന്ദി സാഹിത്യ മഞ്ച് പ്രസിഡണ്ട് റിസ്ന സ്വാഗതവും സെക്രട്ടറി വർഷ ടി നന്ദിയും പറഞ്ഞു.

Saturday, August 1, 2015


പ്രേംചന്ദ്ദിനം ആചരിച്ചു.

'തൂലികപോരാളി' എന്ന പേരില്‍ അറിയപ്പെടുന്ന പ്രശസ്ത ഹിന്ദി സാഹിത്യ സാമ്രാട്ടായിരുന്ന മുന്‍ഷി പ്രേംചന്ദിന്റെ ജന്മ ദിവസം അടക്കാപുത്തൂര്‍ ശബരി പി.ടി.ബി. സ്മാരക ഹയര്‍സെക്കണ്ടറി സ്ക്കൂളിലെ ഹിന്ദി സാഹിത്യമഞ്ചിന്റെ ആഭിമുഖ്യത്തില്‍ വിപുലമായി ആചരിച്ചു.
 






 വിദ്യാലയത്തില്‍ കൂടിയ പ്രത്യേക ഹിന്ദി അസംബ്ലിയില്‍ എന്‍.സി.സി. ചീഫ് ഓഫീസര്‍ ശ്രീ എം. ആര്‍ പ്രമോദ് , പ്രേംചന്ദ് സ്മരണ പുതുക്കി. ദക്ഷിണ ഭാരത് ഹിന്ദി പ്രചാരസഭ വിദ്യാര്‍ത്ഥികള്‍ക്ക് നടത്തിയ ഹിന്ദി പ്രാഥമിക്, മധ്യമ പരീക്ഷ വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഹിന്ദി സാഹിത്യമഞ്ച് പ്രസി. അക്ഷയ് എന്‍, വി‍ജയശ്രീ കണ്‍വീനര്‍ കെ. അജിത്, പി.ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.